റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഭയാ കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്ന ഹർജിയിൽ വിധി പ്രസ്താവിക്കും

June 23, 2022 - 11:08 am

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യമനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഹൈക്കോടതി 23/06/22 വ്യാഴാഴ്ച വിധി പറയും. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ട്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക. കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവം ആയിരുന്നില്ല എന്നാണ് ഹർജിയിൽ പ്രതികൾ ആരോപിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് സിബിഐക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

28 വർഷം നീണ്ട നിയമ നടപടികൾക്ക് ശേഷം ആണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *