റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയ്ക്കെതിരേ ഇന്ത്യ

June 18, 2022 - 10:24 am

ന്യൂഡല്‍ഹി: പാക് ഭീകരന്‍ അബ്ദുള്‍ റഹ്മാന്‍ മക്കിയെ രാജ്യാന്തര ഭീകരനായി മുദ്രയടിക്കാനായി യു.എന്‍. ഉപരോധ സമിതിയില്‍ അവതരിപ്പിച്ച പ്രമേയം തടഞ്ഞത് ഭീകരവാദത്തോട് ചൈനയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുവെന്ന് ഇന്ത്യ. മക്കിക്കെതിരേ ഇന്ത്യയും അമേരിക്കയും സംയുക്തമായി കൊണ്ടുവന്ന പ്രമേയം കഴിഞ്ഞ ഒന്നിനാണ് ചൈന തടഞ്ഞത്. കുപ്രസിദ്ധ ഭീകരനെ ഉപരോധ നടപടികളില്‍ നിന്ന് സംരക്ഷിച്ചത് ചൈനയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.ഭീകരവാദത്തിനായുള്ള ധനസമാഹരണം, ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റ്, ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ആസൂത്രണം തുടങ്ങി വിവിധ ആരോപണങ്ങളാണ് മക്കിക്കെതിരേയുള്ളത്. ഇന്ത്യയും യു.എസും സ്വന്തം നിലയില്‍ മക്കിയെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *