റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജലജവധക്കേസിലെ പ്രതി ആത്മഹത്യ ചെയ്‌ത നിലയില്‍

June 15, 2022 - 7:59 am

തിരുവനന്തപുരം : കരിലകുളങ്ങര ജലജ വധക്കേസിലെ പ്രതി സജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഹൗസിംഗ്‌ ബോര്‍ഡിലെ ഒരു ലോഡ്‌ജിലാണ്‌ സജിത്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്‌. കേസ്‌ വിചാരണക്കായി 13/06/22 ഇയാള്‍ ഹാജരുണ്ടായിരുന്നു.

2015 ഓഗസറ്റ്‌ 15 നാണ്‌ ഒറ്റക്ക്‌ താമസിക്കുകയായിരുന്ന ഹരിപ്പാട്‌ മുട്ടം സ്വദേശിനി ജലജയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.ലൈംഗിക പീഡനത്തിന്‌ ശേഷമാണ്‌ കൊലപാതകമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട്‌ ക്രൈംബ്രാഞ്ചിന്റെ ആലപ്പുഴ സംഘവും അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന്‌ ക്രൈംബ്രാഞ്ചിന്റെ പ്രത്യേ സംഘത്തെ അന്വെഷണം ഏല്‍പ്പിക്കുകയായിരുന്നു.

ജലജയുടെ അയല്‍വാസിയായ രഘുവിന്റെ സുഹൃത്താണ്‌ സജിത്ത്‌. രഘുവിനെ അന്വേഷിച്ച്‌ ജലജയുടെ വീട്ടിലെത്തിയ സജിത്‌ അവരോട്‌ അപമര്യാദയായി സംസാരിക്കുകയും ഉന്തും തളളും ഉണ്ടാവുകയും തലയ്‌ക്കടിച്ച കൊലപ്പെടുത്തുകയുമായിരുന്നു. മോഷണത്തിനിടെയാണ്‌ കൊലപാതകമെന്നു വരുത്തിത്തീര്‍ക്കാന്‍ ജലജയുടെ ആഭരണങ്ങളും മോഷ്ടിച്ചിരുന്നു.

മൊബൈല്‍ സിംകാര്‍ഡ്‌ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ സജിത്താണ്‌ പ്രതിയെന്ന്‌ അന്വേഷണ സംഘത്തിന്‌ വ്യക്തമായിരുന്നു. കൊലപാതകം നടന്ന മാസങ്ങള്‍ക്കിടെ വിദേശത്തേക്കുകടന്ന പ്രതിയെ നാടകീയമായി നാട്ടിലെത്തിക്കുകയായിരുന്നു. അന്വേഷണത്തിന്റെ പേരില്‍ ഒട്ടേറെ യുവാക്കള്‍ പീഡനത്തിനിരയായി എന്ന ആരോപണവും നിലനിന്നിരുന്നു. കേസ്‌ സിബിഐക്ക്‌ വിടണമെന്ന്‌ ആവശ്യം ശക്തമായി നിലനില്‍ക്കെയാണ്‌ പ്രതി പിടിയിലായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *