മട്ടന്നൂര്‍ : കരിദിനാചരണത്തിന്‍രെ ഭാഗമായി കോണ്‍ഗ്രസ് മട്ടന്നൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുവിഭാഗങ്ങളും തമ്മില്‍ ഉന്തും തളളും ഉണ്ടായി പോലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റി ശാന്തരാക്കിയത്. തുടര്‍ന്ന് ഇരുവിഭാഗങ്ങളും ചേരി തിരിഞ്ഞ് മുദ്രാവാക്യം മുഴക്കി
പ്രകടനം ബസ്‌റ്റാന്റിലെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഇരുവിഭാഗത്തിനും ഇടയില്‍ പോലീസ് നിലയുറപ്പിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായി . പോലീസും നേതാക്കളും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. യൂത്തുകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിനേഷ് ചുളളിയാന്‍, സുധീപ് ജെയിംസ്, സുരേഷ് മാവില ,ഒ.കെ പ്രസ്‌ദ് എകെ രാജേഷ്, ടിവി രാവീന്ദ്രന്‍, വി.കുഞ്ഞിരാമന്‍, ടി.ദിനേശന്‍, തുടങ്ങിയവര്‍ കോണ്‍ഗ്രസ് പ്രകടനത്തിന് നേതൃത്വം നല്‍കി.



