റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലെ തുറമുഖ ചരക്കു നീക്കത്തിന് അനന്തസാധ്യതകളാണെന്നും അതിനെ ഉപയോഗപ്പെടുത്താൻ നിക്ഷേപകർക്ക് വലിയ പ്രോത്സാഹനമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും സംസ്ഥാന തുറമുഖ- പുരാവസ്തു- പുരാരേഖാ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കേരള ഹൗസിൽ ആച്ചി മുംബൈ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ലോക തുറമുഖ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഗണനീയമാകുമെന്ന് അദ്ദേഹം പറഞ്ഞു. റോറോ സർവ്വീസ്, ഫെറി, ഡ്രൈഡോക്, മാരി ടൈം ഇൻസ്റ്റിറ്റ്യൂഷൻ, മത്സ്യ സംസ്കരണ യൂണിറ്റ് എന്നീ രംഗത്ത് നിക്ഷേപത്തിന് സാധ്യതകളുണ്ട്. 

കേരള മാരി ടൈം ബോർഡ് സി.ഇ.ഒ ടി.പി. സലിം കുമാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.പി. അൻവർ സാദത്ത്, ഷിപ്പിംഗ് ലോജിസ്റ്റിക് രംഗത്തെ പ്രഗൽഭരായ അജയ് തമ്പി, ഡോ. പ്രകാശ് ദിവാകരൻ, ഡോ. സുരേഷ്കുമാർ, കെ.ആർ. ഗോപി, എം.കെ. നവാസ്, പി.കെ. സജ്ഞയ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. മുംബൈയിലെ സാമൂഹിക, ഷിപ്പിംഗ് ലോജിസ്റ്റിക്ക്, മേഖലയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച എൻ.എസ്. മാധവൻ, പ്രേംലാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *