റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോണിയാ ഗാന്ധി ആശുപത്രിയില്‍

June 13, 2022 - 11:32 am

ന്യൂഡല്‍ഹി: കോവിഡ് അനുബന്ധ രോഗാവസ്ഥയെത്തുര്‍ന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും നീരീക്ഷണത്തിലാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കോവിഡ് സംബന്ധമായ പ്രശ്നങ്ങള്‍ കാരണം ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ സുഖമായിരിക്കുന്നു. നിരീക്ഷണത്തിനായി ആശുപത്രിയില്‍ തുടരും. അവരു-ടെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു”- പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.ഈ മാസം രണ്ടിന് സോണിയയ്ക്ക് കോവിഡ് പോസിറ്റീവായപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി-നോട് (ഇ.ഡി) കൂടുതല്‍ സമയം തേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *