റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും കെല്‍ട്രോണും സംയുക്തമായ് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മസേന, സി.ഡി.എസ് അം​ഗങ്ങൾ, പഞ്ചായത്തംഗങ്ങള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവർക്കാണ് പരശീലനം നൽകിയത്.

ഇ- മോണിറ്ററിംഗ് സിസ്റ്റം നിലവില്‍ വരുന്നതോടെ ഹരിത കര്‍മസേനയെ ഗ്രീന്‍ ടെക്കനീഷ്യന്‍സ് എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ കഴിയും. പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മസേനാ പ്രവര്‍ത്തനങ്ങളും ഈ ആപ്പിലൂടെ ഏകോപിപ്പിക്കാന്‍ സാധിക്കും. പഞ്ചായത്തിലെ മുഴുവന്‍ പൊതുജനങ്ങള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളായി ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. കൂടാതെ പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാനും സാധിക്കും.

ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെല്‍ട്രോണിലെ പ്രൊജക്ട് കോ-ഓഡിനേറ്റര്‍മാരായ അഭിനവ്, അഖില്‍, ഹരിതകേരള മിഷന്‍ പ്രതിനിധി രുദ്രപ്രിയ എന്നിവര്‍ ക്ലാസ് നയിച്ചു. വി.ഇ.ഒ വിപിന്‍ദാസ് സ്വാഗതവും ഹരിത കര്‍മസേന പ്രസിഡന്റ് ശൈല നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *