റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈനില്‍ റഷ്യന്‍ മേജര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

June 8, 2022 - 8:42 pm

മോസ്‌കോ: യുക്രൈനിലെ െസെനിക നടപടിക്കിടെ ഒരു റഷ്യന്‍ ജനറല്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മേജര്‍ ജനറല്‍ റോമന്‍ കുട്സോവ് കൊല്ലപ്പെട്ടതായി നേരത്തെതന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. യുക്രൈനിലെ റഷ്യന്‍ അനുകൂല സംഘടനയുടെ നേതാവ് ഡെനിസ് പുഷ്ലിനാണ് ഇപ്പോള്‍ മരണം സ്ഥിരീകരിച്ചത്. മേജര്‍ കുട്സോവിന്റെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി പുഷ്ലിന്‍ അറിയിച്ചു.

യുക്രൈന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസില്‍ റഷ്യന്‍ െസെന്യവും അവരുമായി സഖ്യത്തിലുള്ള വിഘടനവാദ സംഘടനകളും ചേര്‍ന്നു കനത്ത ആക്രമണം തുടരുകയാണ്. സെവെറോഡൊണെസ്‌ക് നഗരം പിടിക്കാന്‍ ശക്തമായ ഏറ്റമുട്ടലാണു നടക്കുന്നത്. നിയന്ത്രണം നിലനിര്‍ത്താന്‍ സര്‍വസന്നാഹവും ഉപയോഗിച്ചു തങ്ങളുടെ സേന പോരാടുകയാണെന്ന് യുക്രൈന്‍വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, ഉത്തര, ദക്ഷിണ മേഖലകളുമായി നഗരത്തിനുള്ള ബന്ധം വിഛേദിക്കാന്‍ റഷ്യ തന്ത്രം മെനയുകയാണെന്ന് യു.കെ. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കി. തങ്ങളുടെ അധീനതയിലുള്ള ക്രിമിയയിലേക്കു കരമാര്‍ഗം പാത തുറന്നതായി റഷ്യ അവകാശപ്പെട്ടു.

ഫെബ്രുവരി 24 ന് റഷ്യന്‍ അധിനിവേശം തുടങ്ങിയതിനുശേഷം റഷ്യന്‍ െസെന്യത്തിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ഇതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. റഷ്യന്‍ ബ്ലാക്ക് സീ ഫല്‍റ്റിന്റെ ഡപ്യൂട്ടി കമാന്‍ഡര്‍ ആന്‍ഡ്രേ പാലി, മേജര്‍ ജനറല്‍ വല്‍ഡിമിര്‍ ഫ്രെലോവ് തുടങ്ങിയവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതിനിടെ, ശവപ്പറമ്പായ മരിയുപോള്‍ കോളറ വ്യാപന ഭീതിയിലാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹസംസ്‌കാരം അസാധ്യമായതും കുടിവെള്ളം കിട്ടാക്കനിയായതുമാണ് രോഗഭീതിക്കു വഴിവയ്ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *