റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: കടുത്ത ചാഞ്ചാട്ടം നേരിട്ട വ്യാപാരത്തിനൊടുവില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.ആരംഭത്തില്‍ ചെറിയ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലയും പിന്നീട് ഇടിയുകയായിരുന്നു. ഐടി, ഫാര്‍മ, പൊതുമേഖലാ ബാങ്കുകള്‍, ലോഹങ്ങള്‍ തുടങ്ങിയ ഓഹരികളിലെ വില്‍പന സമ്മര്‍ദ്ദമാണ് സൂചികകളെ താഴ്ത്തിയത്.സെന്‍സെക്‌സ് 0.56 ശതമാനവും നിഫ്റ്റി 0.62 ശതമാനവുമാണ് ഇടിഞ്ഞത്. നിഫ്റ്റി 16,100ന് താഴെയെത്തി.സെന്‍സെക്‌സ് 303.35 പോയിന്റ് താഴ്ന്ന് 53,749.26ലും നിഫ്റ്റി 99.40 പോയിന്റ് നഷ്ടത്തില്‍ 16,025.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ്. ഫെഡ് റിസര്‍വ് കര്‍ശന നയം സ്വീകരിച്ചതാണ് വിപണിയില്‍ പ്രകടമായത്. മാന്ദ്യഭീതി ആഗോളതലത്തില്‍ സൂചികകളെ ബാധിച്ചു.ഏഷ്യന്‍ പെയിന്റ്‌സ്, അദാനി പോര്‍ട്‌സ്, ഡിവീസ് ലാബ്, യു.പി.എല്‍, ടി.സി.എസ്. തുടങ്ങിയവയാണ് നഷ്ടംനേരിട്ട പ്രധാന ഓഹരികള്‍. എന്‍.ടി.പി.സി, എച്ച്.ഡി.എഫ്.സി. ലൈഫ്, എസ്.ബി.ഐ. ലൈഫ്, എച്ച്.ഡി.എഫ്.സി., ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളുടെ മൂല്യം ഉയര്‍ന്നു. ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി, ഐടി സൂചികകള്‍ 1-3ശതമാനം താഴ്ന്നു. ബി.എസ്.ഇ. സ്മോള്‍ക്യാപ് സൂചിക 2.9 ശതമാനവും ബി.എസ്.ഇ. മിഡ്ക്യാപ് സൂചിക 1.9 ശതമാനവും ഇടിഞ്ഞതോടെ വിശാല വിപണിയും ചോര്‍ന്നു.തുടര്‍ച്ചയായി വിപണി ഇടിഞ്ഞപ്പോള്‍ നാല് കേരള കമ്പനികള്‍ മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്.ആസ്റ്റര്‍ ഡി എം, കേരള ആയുര്‍വേദ , കെഎസ്ഇ , സ്‌കൂബീ ഡേ ഗാര്‍മന്റ്സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനി ഓഹരികള്‍. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, നിറ്റ ജലാറ്റിന്‍, പാറ്റ്സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, കിറ്റെക്സ്, കിങ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ് (ജെ.ആര്‍.ജി), കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയുടെ മൂല്യം ഇടിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *