റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ്റൂര്‍ ഗവ. യുപി സ്‌കൂളിന് പുതിയ കെട്ടിടം : നിര്‍മാണോദ്ഘാടനം മെയ് 22ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും

May 21, 2022 - 6:57 pm

ആറ്റൂര്‍ ഗവ. യുപി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ മെയ് 22ന് രാവിലെ 10.30ന് നിര്‍വഹിക്കും. പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 2 കോടി 56 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 14 ക്ലാസ് റൂമുകള്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുക.

മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സാബിറ എന്നിവര്‍  മുഖ്യാതിഥികളാവും. പിഡബ്ല്യുഡി സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി കെ ശ്രീമാല റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *