റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്‌ലൈനും

May 16, 2022 - 6:02 pm

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും ടാഗ്‌ലൈനും പുറത്തിറക്കി. സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ലോഗോയുടെയും ടാഗ്‌ലൈനിന്റെയും പുതിയ പരസ്യ വാചകങ്ങളുടെയും പ്രകാശനം നിർവഹിച്ചു. പൊതുജനങ്ങൾ, വ്യാപാരികൾ, നികുതി വിദഗ്ദ്ധർ, ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ നികുതി വ്യവസ്ഥിതിയിലേക്ക് കൂടുതൽ ക്രിയാത്മകമായി സന്ദേശങ്ങൾ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലോഗോയും ടാഗ്‌ലൈനും തയാറാക്കിയിരിക്കുന്നതെന്ന് പ്രകാശനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ബില്ലുകൾ സ്വീകരിക്കാനുള്ള ‘ലക്കി ബിൽ’ മൊബൈൽ ആപ്പിന്റെ പ്രവർത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായാണ് പുതിയ ലോഗോയും ടാഗ്‌ലൈനും. സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ നികുതി രേഖപ്പെടുത്തിയ ബില്ല്  വാങ്ങേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതാണ് പുതിയ ടാഗ്‌ലൈൻ. ലോഗോയിലും ടാഗ്‌ലൈനിലും വരുന്ന ആധുനികതയും പുതുമയും നികുതി ഭരണത്തിലും പ്രതിഫലിപ്പിക്കുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ കമ്മീഷണർ എബ്രഹാം റെന്നും ചടങ്ങിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *