അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു

May 13, 2022 - 4:01 pm

പട്ടികജാതി വികസന വികസന വകുപ്പിന്റെ കീഴില്‍ പരപ്പ ബ്ലോക്ക് പരിധിയിലെ രാജപുരത്ത് പ്രവര്‍ത്തിച്ചു വരുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022 -2023 വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസം, ഭക്ഷണം, യൂണിഫോം, പോക്കറ്റ് മണി എന്നിവ ലഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 25 നകം  പരപ്പ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ എത്തിക്കണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *