പച്ചക്കറിക്കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക്”പദ്ധതിക്ക് വേളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്തിലെ മികച്ച കർഷകനായ ഉദീപിന് പച്ചക്കറി വിത്തു നൽകിക്കൊണ്ട് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അധ്യക്ഷയായി.
ചടങ്ങിൽ കൃഷി ഓഫീസർ അനുസ്മിത, കൃഷി അസി. ഓഫീസർ വി. ശരത്ത്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന, നടുക്കണ്ടി പഞ്ചായത്ത് അംഗങ്ങളായ സുമ മലയിൽ, പി. സൂപ്പി, കെ.കെ. മനോജൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.




