റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

530 പേര്‍ക്ക് നാളെ പട്ടയം നല്‍കും

ആലപ്പുഴ: മെയ് ആറിന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാതല പട്ടയവിതരണ മേളയില്‍ 530 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30ന് റവന്യൂ മന്ത്രി കെ. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ചേര്‍ത്തല- 125, അമ്പലപ്പുഴ- 131, കുട്ടനാട്- 99, മാവേലിക്കര- 26, കാര്‍ത്തികപ്പള്ളി- 55, ചെങ്ങന്നൂര്‍- 34 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ഇതിനു പുറമെ 60 ദേവസ്വം പട്ടയങ്ങളും നല്‍കുന്നുണ്ട്.

ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തും.

എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം ആരിഫ്, എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ്, ദലീമ ജോജോ, രമേശ് ചെന്നിത്തല, യു. പ്രതിഭ, എം.എസ് അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, നഗരസഭ കൗണ്‍സിലര്‍ എ.എസ്. കവിത, സബ് കളക്ടര്‍ സൂരജ് ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *