റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച തീവച്ചു. ഭര്‍ത്താവ്‌ ജീവനൊടുക്കി

April 26, 2022 - 8:31 am

കട്ടപ്പന ; കുടുംബ പ്രശനങ്ങളെ തുടര്‍ന്ന്‌ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീവച്ച്‌ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ്‌ സ്വയം ജീവനൊടുക്കി. ഗുരുതരമായി പൊളളലേറ്റ മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്‌. കട്ടപ്പന പുറ്റടി ഹോളിക്രോസ്‌ കോളേജിന്‌ സമീപം ഇലവനാത്തൊടികയില്‍ രവീന്ദ്രന്‍ (50) ,ഭാര്യഉഷ(45) എന്നിവരാണ്‌ മരിച്ചത്‌.

2022 ഏപ്രില്‍ 25 തിങ്കളാഴ്‌ച പുലര്‍ച്ചെ ഒരുമണിയോടെയാണ്‌ സംഭവം. ഭാര്യ ഉഷയെ മണ്ണെണ്ണ ഒഴിച്ച് തീ വച്ചശേഷം രവിന്ദ്രന്‍ സ്വയം മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. അതേമുറിയില്‍ ഉറങ്ങുകയായിരുന്ന മകള്‍ ശ്രീധന്യ(18)80 ശതമാനം പൊളളലേറ്റ്‌ കോട്ടയം മെഡിക്കല്‍ േോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌ .കുടുംബ പ്രശ്‌നങ്ങളാണ്‌ സംഭവത്തിന്‌ പിന്നിലെന്നാണ്‌ പോലീസ്‌ കണ്ടെത്തല്‍.

പുലര്‍ച്ചെ ഒരുമണിയോടെ പടക്കം പൊട്ടുന്നതുപോയെയുളള വലിയ ശബ്ദവും ഉച്ചത്തിലുളള കരച്ചിലും കേട്ടാണ്‌ സമീപ വാസികള്‍ ഉറക്കമുണര്‍ന്നത്‌. തീയും പുകയും കണ്ട്‌ സമീപ വാസികള്‍ എത്തുമ്പോള്‍ മകള്‍ ശ്രീധന്യ കത്തിക്കരിഞ്ഞ വസ്‌ത്രങ്ങളുമായി വീടിന്‌ മുന്നില്‍ നിന്ന്‌ നിലവിളിച്ച്‌ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. കിടപ്പുമുറിയിലേക്ക്‌ കടക്കാന്‍ അയല്‍വാസികള്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ സാധിച്ചില്ല. വീട്ടുമുറ്റത്തുണ്ടായിരുന്ന പ്ലാസ്റ്റിക്ക്‌ വീപ്പയിലെ വെളളം ഉപയോഗിച്ച തീ അണച്ചെങ്കിലും അപ്പോഴേക്കും രവീന്ദ്രനും ഭാര്യയും മരിച്ചിരുന്നു. മകള്‍ ശ്രീധന്യയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. പുറ്റടി പഞ്ചായത്ത്‌ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയാണ്‌ ശ്രീധന്യ.

ഇവര്‍ കികിടന്നിരുന്ന മുറിയലെ കട്ടിലും ഉപകരണങ്ങളും പൂര്‍ണമായി കത്തിനശിച്ചു. മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയപ്പോള്‍ മുറിയിലെ കര്‍ട്ടന്‍ കത്തി ശ്രീധന്യയുടെ വസ്‌ത്രത്തിലേക്ക്‌ തീ വ്യാപിക്കുകയായിരുന്നുവെന്ന്‌ കരുതുന്നു. വിവാഹിതയായ ശ്രുതി മറ്റൊരു മകളാണ്‌ . ഇടുക്കി ഫോറന്‍സിക്ക്‌ വിദഗ്‌ധര്‍ സ്ഥലത്തെത്തി തെളിവെടുത്തു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂവെന്ന്‌ കട്ടപ്പന ഡിവൈഎസ്‌പി വി.എ നിഷാദ്‌മോന്‍ പറഞ്ഞു. ഇരുവരുടെയും സംസ്‌കാരം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *