റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളൂരു: കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദത്തില്‍ അകപ്പെട്ട കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജിവെച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിലെത്തി രാജിക്കത്ത് നല്‍കുകയായിരുന്നു. ഈശ്വരപ്പയുടെ രാജി താന്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് ഗവര്‍ണര്‍ക്ക് അയക്കുമെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കരാറുകാരന്‍ സന്തോഷ് പാട്ടീലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഈശ്വരപ്പയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയതെന്നും ഈശ്വരപ്പ പറഞ്ഞു. തനിക്കെതിരെ ഒരു ആരോപണം ഉയര്‍ന്നുകഴിഞ്ഞു. അതില്‍ നിന്ന് പുറത്തു വന്നാലും ഇല്ലെങ്കിലും മന്ത്രിയായി തുടരുന്നത് അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്ന തോന്നലുണ്ടാക്കും. അതിനാലാണ് രാജിവെക്കുന്നത്. താന്‍ നിരപരാധിയായി പുറത്തുവരുമെന്നും തീര്‍ച്ചയായും ഒരിക്കല്‍ കൂടി മന്ത്രിയാകുമെന്നും അദ്ദേഹം തന്റെ പാര്‍ട്ടി അനുയായികളോട് വിശദീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *