അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കൊച്ചി: ചെന്നൈ-തിരുവനന്തപുരം എ.സി. ദ്വൈവാര സര്‍വീസ് റെയില്‍വേ പുനരാരംഭിക്കുന്നു. ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ (22207) 15 മുതല്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ വൈകിട്ടു നാലിനു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 7.05നു തിരുവനന്തപുരത്തെത്തും. ആലപ്പുഴ വഴിയാണ് സര്‍വീസ്. മടക്ക ട്രെയിന്‍ (22208) തിരുവനന്തപുരത്തുനിന്ന് 17 മുതല്‍ ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാത്രി 7.15നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10.15നു ചെന്നൈയിലെത്തും. ബുക്കിങ് ആരംഭിച്ചു. സ്റ്റോപ്പുകള്‍: കൊല്ലം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം, കാട്പാടി. ഫസ്റ്റ് എ.സി-1, സെക്കന്‍ഡ് എ.സി- 2, തേഡ് എ.സി- 8 എന്നിങ്ങനെയാണു കോച്ചുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *