റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുറമുഖ വകുപ്പ്- മാരിടൈം ബോർഡ് പ്രിസം ഓൺലൈൻ നിക്ഷേപക സംഗമം ഏപ്രിൽ 6ന്

April 5, 2022 - 6:42 pm

കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തി വികസന കുതിപ്പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തുറമുഖ വകുപ്പും കേരള മാരിടൈം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രിസം ഓൺലൈൻ നിക്ഷേപസംഗമം സെക്രട്ടറിയേറ്റിലെ ലയം കോൺഫറൻസ് ഹാളിൽ ഏപ്രിൽ ആറിന് രാവിലെ 11ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. രാജ്യത്തിനകത്തും പുറത്തുമുള്ള നൂറോളം നിക്ഷേപകർ പരിപാടിയിൽ പങ്കെടുക്കും. സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് മെയ് അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമത്തിലേക്ക് (ഇന്ത്യക്കകത്തും പുറത്തുമുള്ള) മാരിടൈം ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെയും വിദഗ്ധരുടെയും ആശയങ്ങൾ തേടുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

വെയർഹൗസ്, ഡ്രൈഡോക്ക്, വാട്ടർ സ്പോർട്സ്, ടാങ്ക് ഫാംസ്, സീവേജ് ട്രീറ്റ്മെന്റ് യൂണിറ്റ്, പായ്ക്കപ്പൽ, സീപ്ലൈൻ, ഇൻലാന്റ് മരീനാ, റോ-റോ സർവ്വീസ്,  ക്രൂയിസ്ഷിപ്പിംഗ്, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, സാന്റ് പ്യൂരിഫേക്കേഷൻ യൂണിറ്റ്, ഫിഷ് ഇംപോർട്ട് ആൻഡ് പ്രൊസസ്സിംഗ് യൂണിറ്റ്, എൽ.പി.ജി ടെർമിനൽ, ബങ്കർ പോർട്ട് കൺസ്ട്രക്ഷൻ, ഉരു സർവ്വീസ് തുടങ്ങി ഈ രംഗത്തെ നിക്ഷേപ സാധ്യതകളാണ് പ്രധാനമായും ചർച്ചചെയ്യുന്നത്. അതോടൊപ്പം കേരളത്തിലെ തുറമുഖങ്ങളിലെ പശ്ചാത്തല വികസനത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ നിർദ്ദേശങ്ങളും ചർച്ച ചെയ്യും. നിക്ഷേപ സൗഹാർദ സംസ്ഥാനമെന്ന നിലയിൽ കേരളത്തിലെ തുറമുഖ മേഖലയുടെ വികസന കുതിപ്പിന് ഗതി നിർണ്ണയിക്കുന്നതാകും ഈ സംഗമമെന്നാണു പ്രതീക്ഷ.  500 ഓളം പ്രത്യക്ഷവും അത്രതന്നെ പരോക്ഷവുമായ തൊഴിൽ സാധ്യതതകളും 500 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയുമാണ് വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *