കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഓരോ പഞ്ചായത്തിലും രൂപീകരിച്ച അവളിടം യുവതീ ക്ലബ്ബ് അംഗങ്ങൾക്കായി സ്വയം തൊഴിൽ പരിശീലനങ്ങളായ ആഭരണ നിർമ്മാണ പരിശീലനവും കേക്ക് നിർമ്മാണ പരിശീലനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഡ്യുക്കേഷൻ സെമിനാർ ഹാളിൽ വച്ച് രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ആഭരണ നിർമ്മാണ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ കേക്ക് നിർമ്മാണ പരിശീലനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭിന്നശേഷി ക്ലബ്ബംഗമായ ഗബ്രിയേൽ പരിശീലന പരിപാടിയിൽ പങ്കെടുത്ത് ആദ്യത്തെ കേക്ക് ഉണ്ടാക്കി താരമായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി.ടി സബിത അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ കോ-ഓർഡിനേറ്റർ സുകന്യ ബൈജു ആശംസകൾ അർപ്പിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി രൂപീകരിച്ച 59 വനിതാ ക്ലബ്ബുകളിൽ നിന്നായി 110 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

