റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാമ്പാടിയില്‍ നിന്ന് വീടു വിട്ടിറങ്ങിയ പിതാവിനേയും മകളേയും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

March 21, 2022 - 9:39 pm

ഇടുക്കി: കോട്ടയം പാമ്പാടിയില്‍ നിന്ന് വീടു വിട്ടിറങ്ങിയ പിതാവിനേയും മകളേയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിനീഷ്, മകള്‍ പാര്‍വതി (16) എന്നിവരാണ് മരിച്ചത്.

രണ്ടുപേരെയും ഞായറാഴ്ച മുതല്‍ കാണാതാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കല്ലാര്‍കുട്ടി ഡാമിന്റെ സമീപം കണ്ടെത്തിയതോടെ നാട്ടുകാരും, പൊലീസും, ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ രണ്ടുപേരുടെ മൃതദേഹവും കണ്ടെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇവര്‍ വീട് വിട്ടതെന്ന് പറയപ്പെടുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *