അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് : സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ തുടരും

March 18, 2022 - 5:37 pm

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന  ന്യുനമർദ്ദം മാർച്ച്‌ 21ഓടെ തെക്കൻ ആൻഡമാൻ കടലിൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തുടർന്ന് വടക്ക് -വടക്കു കിഴക്ക്  ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച് 22 ഓടെ ബംഗ്ലാദേശ് – മ്യാൻമർ  തീരത്ത് കരയിൽ പ്രവേശിക്കാനാണ്  സാധ്യത. ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച ‘അസാനി’ എന്ന പേരിലാകും ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക. ഇന്ത്യൻ തീരത്ത് ഭീഷണിയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *