അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി

March 17, 2022 - 8:53 pm

മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. അപകടത്തില്‍ പൂര്‍ണ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷവും, ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരം പരമാവധി അഞ്ചു ലക്ഷവും, അപകടം ഭാഗിക അംഗവൈകല്യത്തിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി
ചെലവായി പരമാവധി രണ്ടു ലക്ഷം രൂപ വരെയുമാണ് ലഭിക്കുക. അപകട മരണം ആണെങ്കില്‍ മൃതദേഹം ആശുപ്രതിയില്‍ നിന്ന് വീട്ടില്‍ കൊണ്ടു പോകുന്നതിന് ആംബുലന്‍സ് ചാര്‍ജായി 2500 രൂപ വരെ ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയുടെ 25 വയസ്സില്‍ താഴെ പ്രായമുള്ള മക്കളുടെ പഠനാവശ്യത്തിന് ഒരാള്‍ക്ക് 5000 രൂപ ക്രമത്തില്‍ രണ്ട് കുട്ടികള്‍ക്കു വരെ പരമാവധി 10000 രൂപയും കുടുംബത്തിന് ഒറ്റത്തവണത്തേയ്ക്ക് ധനസഹായമായി നല്‍കും. 

18നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 2022 മാര്‍ച്ച് 29 നകം അപേക്ഷിച്ച് പ്രീമിയം തുകയായ 389 രൂപ അടുത്തുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അടയ്ക്കണം. പോളിസിയുടെ കാലാവധി 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയാണ്. എല്ലാ മത്സ്യത്തൊഴിലാളി- ഗ്രൂപ്പുകളും അവരുടെ വള്ളത്തിലെ/ ബോട്ടിലെ എല്ലാ തൊഴിലാളികളെയും എസ് എഛ് ജി ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളെയും (വനിതകള്‍ ഉള്‍പ്പെടെ) ഇന്‍ഷൂര്‍ ചെയ്യണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു.  ജില്ലാ ഓഫീസ്: 0495 2380344, 9526041099, ക്ലസ്റ്റര്‍ ഓഫീസുകള്‍: 9526041125, 8086001907, 8086001909, 9526041062, 9526041330

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *