പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃതത്തിൽ നടപ്പിലാക്കുന്ന നിർമ്മലം സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ പരിപാടിയിലൂടെ സമ്പൂർണ ശുചിത്വത്തിലേക്ക്
കോടോം ബേളൂർ പഞ്ചായത്തും. പഞ്ചായത്തിലെ 1700 വീടുകളിൽ സോക്ക്പിറ്റുകൾ നിർമിക്കുന്നതിനുള്ള നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. സോക്ക് പിറ്റ് നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഇ. ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന സോക്ക്പിറ്റ് നിർമാണം .
ഒന്നാംഘട്ടമായി പഞ്ചായത്തിലെ മുഴുവൻ പട്ടികവർഗ കുടുംബങ്ങൾക്കും സോക്ക്പിറ്റ് നിർമിച്ചു നൽകും. തൊഴിലാളികൾക്ക് നിർമാണ മേഖലയിൽ വിദഗ്ധ തൊഴിൽ പരിശീലനം നൽകുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പോർക്കളം – കപ്പണ എസ്ടി കോളനിയിൽ നടന്ന ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷയായി.
കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പരപ്പ ബ്ലോക്ക് ജോയിന്റ് ബിഡിഒ എം.വിജയകുമാർ, കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ,കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രി എൻ.എസ്, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ കുഞ്ഞികൃഷ്ണൻ കെ.എം, ബാലകൃഷ്ണൻ, ബിന്ദു കൃഷ്ണൻ ,നിഷ എസ്, തൊഴിലുറപ്പ് എ. ഇ. ബിജു കെ തുടങ്ങിയവർ സംബന്ധിച്ചു.



