റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ടുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു

March 13, 2022 - 6:39 am

ചെന്നൈ: ഗുണ്ടാ നേതാവായ വില്ലിവാക്കം സ്വദേശി രഞ്‌ജിത്തിനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍ കഴിഞ്ഞ ദിവസം നഗരത്തിലെ ന്യൂ ആവഡി റോഡില്‍ വച്ച്‌ പട്ടാപ്പകലാണ്‌ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ നടന്നത്‌. കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ്‌ പ്രതികളെ തിരിച്ചറിഞ്ഞത്‌. നിരവധി വധശ്രമകേസുകളില്‍ പ്രതിയായ ഡബിള്‍രഞ്‌ജിത്ത്‌ എന്ന്‌ വിളിക്കുന്ന വില്ലിവാക്കം അഗതീശ്വര്‍ കോവില്‍ സ്‌ട്രീറ്റിലെ ഗുണ്ടയെയാണ്‌ എതിരാളികളായ ഗുണ്ടാസംഘം വെട്ടിക്കൊന്ന്‌ത്‌. എ കാറ്റഗറി ലിസ്‌റ്റിലുളള സ്ഥിരം കുറ്റവാളിയായ ഇയാള്‍ക്ക്‌ 22 വയസ്‌ മാത്രമാണ്‌ പ്രായം.

ഒരു കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഇയാള്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം റെഡ്‌ഹില്‍സ്‌ പ്രദേശത്തേക്ക്‌ താവളം മാറ്റിയിരുന്നു. എതിര്‍ സംഘത്തിലെ ഗുണ്ടകള്‍ ആക്രമിച്ചേക്കുമെന്ന ഭയത്തിലായിരുന്നു ഇത്‌. വട്ടിപ്പലിശ പിരിച്ച പണം പങ്കിടുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ രണ്ടാഴ്‌ചമുമ്പ്‌ രഞ്‌ജിത്ത്‌ മറ്റൊരു ഗുണ്ടയായ സൊട്ടൈ സെല്‍വത്തെ ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഇരുസംഘങ്ങളും പരസ്‌പരം ആക്രമിക്കാന്‍ തീരുമാനിച്ചിരുന്നു. രഞ്‌ജിത്തും കൂട്ടാളി സതീഷും സൊട്ടൈ സെല്‍വത്തെ നേരിടാന്‍ ആയുധങ്ങളുമായി ബൈക്കില്‍ പോകുന്നതിനിടെ എതിര്‍ സംഘത്തെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. രഞ്‌ജിത്ത്‌ നഗരമധ്യത്തില്‍ വെട്ടേറ്റ്‌ കിടന്ന്‌ ചോരവാര്‍ന്ന്‌ മരിച്ചു. കൂട്ടാളി സതീഷിനും ഗുരുതരമായി പരിക്കേറ്റു.

സിസിടിവി ദൃശ്യങ്ങളും കോള്‍ റെക്കാര്‍ഡുകലും കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌. കൊലയാളി സംഘത്തിലെ അഞ്ചുപേരെ അസി. കമ്മീഷണര്‍ ബി.സഹദേവന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തു. പ്രതികളെല്ലാവരും 30 വയസില്‍ താഴെയുളളവരാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *