റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍: കുടുംബശ്രീ കലാജാഥ ആരംഭിച്ചു

March 10, 2022 - 8:35 pm

കോട്ടയം: സ്ത്രീധനത്തിനും, സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷൻ നടത്തുന്ന സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായ  കലാജാഥയ്ക്ക് ജില്ലയില്‍ തുടക്കമായി.  തലയോലപ്പറമ്പ് ഡി ബി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ആര്‍ അനിത  കലാജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീധനം സാമൂഹ്യ വിപത്ത്’ എന്ന ആശയം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന കലാജാഥ മാര്‍ച്ച് 21 വരെ ജില്ലയിലെ  40 വേദികളില്‍ അരങ്ങേറും. ജ്യോതി ഹരികുമാറാണ് കലാജാഥ ക്യാപ്റ്റന്‍. കുടുംബശ്രീയുടെ കലാവിഭാഗമായ നവഭാവന രംഗശ്രീയിലൂടെ പരിശീലനം ലഭിച്ച 12 കലാകാരികൾ  നൃത്ത ശില്‍പ്പവും, ലഘു നാടകങ്ങളും അവതരിപ്പിക്കും. കലാജാഥയുടെ ആദ്യ പരിപാടിയുടെ  ഉദ്ഘാടനം തലയോലപ്പറമ്പ് ഡിബി കോളേജില്‍  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷാജിമോള്‍ നിര്‍വ്വഹിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *