കീവ്: മധ്യ യുക്രൈനിലെ വിനിട്സ്യ വിമാനത്താവളം റഷ്യ തകര്‍ത്തു. എട്ട് റോക്കറ്റുകള്‍ വിമാനത്താവളത്തില്‍ പതിച്ചെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി സ്ഥിരീകരിച്ചു. മരിയു പോളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. റഷ്യ ഷെല്ലാക്രമണം ശക്തമായി തുടരുകയാണെന്ന് യുക്രൈന്‍ അധികൃതര്‍ ആരോപിച്ചു. അതിനിടെ, സൈനിക നടപടി തീരുമാനിച്ച പോലെ തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ വ്യക്തമാക്കി. യുക്രൈന്‍ പോരാട്ടം നിര്‍ത്തിയാലേ റഷ്യ നടപടി അവസാനിപ്പിക്കൂ. റഷ്യന്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്മാറ്റമില്ല. ചര്‍ച്ചക്കെത്തുന്ന യുക്രൈന്‍ പ്രതിനിധികള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്നും പുടിന്‍ ആവശ്യപ്പെട്ടു.



