കീവ്: റഷ്യക്കെതിരെയുള്ള ഉപരോധങ്ങൾക്ക് നന്ദി അറിയിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കി.റഷ്യക്കെതിരെയുള്ള യു.എൻ പൊതുസഭയിലെ പ്രമേയത്തെയും അദ്ദേഹം പ്രശംസിച്ചു.അനുകൂല വോട്ട് രേഖപ്പെടുത്തിയ എല്ലാവരോടും സെലൻസ്‌കി നന്ദി പറഞ്ഞു. ലോകം നമ്മോടൊപ്പമുണ്ടെന്നും സത്യം നമ്മുടെ പക്ഷത്താണെന്നും സെലൻസ്‌കി ട്വീറ്റ് ചെയ്തു.



