റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീക്കൺ പഞ്ചായത്ത് നേതാക്കൾക്കുള്ള ശില്പശാല ഹൈദരാബാദിൽ തുടങ്ങി

March 2, 2022 - 3:42 pm

**ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി.സുരേഷ് കുമാറും  പങ്കെടുക്കുന്നു

കേന്ദ്ര സർക്കാരിന്റെ ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് പഞ്ചായത്ത് രാജില്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്തിനും പ്രാതിനിധ്യം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ പ്രതിനിധീകരിച്ച്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ ഡി.സുരേഷ് കുമാറാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 45 ജനപ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഡി. സുരേഷ്കുമാറിന് പുറമേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ സാം കെ ദാനിയല്‍ (കൊല്ലം), ഉല്ലാസ് തോമസ്, (എറണാകുളം) മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോധ, കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ് തുടങ്ങിയവരാണ് കേരളത്തില്‍ നിന്നും ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്

 പഞ്ചായത്ത് ഭരണസംവിധാനം മനസ്സിലാക്കല്‍, പങ്കാളിത്ത ആസൂത്രണം, മികച്ച പ്രകടനം, നൂതന പദ്ധതികള്‍ സൃഷ്ടിക്കല്‍, മികച്ച നേതൃത്വം, ഗ്രാമപഞ്ചായത്തുകളിലെ പ്രോജക്ടുകളെ പ്രചോദിപ്പിക്കാനുള്ള കഴിവ് എന്നിവ പരിഗണിച്ചാണ് ബീക്കണ്‍ ലീഡര്‍മാരെ തെരഞ്ഞെടുത്തത്. പ്രതിസന്ധികാലത്തെ ജില്ലാ പഞ്ചായത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ബീക്കണ്‍ ലീഡര്‍ പദവിയെന്ന് ഡി.സുരേഷ്കുമാര്‍ പറഞ്ഞു. തുടര്‍ച്ചയായി നാലാം തവണയും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരം നേടിയതും തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് എന്നതും ഈ അവസരത്തിൽ വലിയ നേട്ടമായി മാറി. ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ഒത്തൊരുമയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്നും ഡി. സുരേഷ്കുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *