റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെടിനിര്‍ത്തല്‍: യുക്രൈന്‍-റഷ്യ രണ്ടാംഘട്ട ചര്‍ച്ച

March 2, 2022 - 9:42 am

കീവ്: യുക്രൈന്‍-റഷ്യ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കും. റഷ്യന്‍ മാദ്ധ്യമങ്ങളാണ് രണ്ടാംഘട്ട ചര്‍ച്ച നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെലാറൂസ്-പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.സമാധാനം നിലനിര്‍ത്താനായി എന്ത് നടപടി വേണമെങ്കിലും കൈക്കൊളാമെന്നാണ് ചര്‍ച്ചയ്ക്ക് വേദിയാകുന്ന ബെലാറൂസ് കൈക്കൊണ്ടിരിക്കുന്ന നിലപാട്.യുക്രൈനെതിരെ ബെലാറൂസിന്റെ ഭാഗത്ത് നിന്നും ഒരാക്രമണം ഉണ്ടാകില്ലെന്ന ഉറപ്പുകൂടിയാണ് ബെലാറൂസ് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *