റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിൽ കയറിയിരുന്നു പ്രതിഷേധിച്ചു.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നൽകാനുള്ള സാഹചര്യമില്ലെന്ന സ്പീക്കരുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ ബഹളം വെയ്ക്കുകയും തുടർന്ന് നടുത്തളത്തിൽ ഇറങ്ങി സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.

നടുത്തളത്തിലറങ്ങിയാൽ പ്രതിപക്ഷ നേതാവിന് മൈക്ക് നൽകില്ലെന്നും പ്രതിപക്ഷം സീറ്റിൽ ഇരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം തിരികെ സീറ്റിൽ ഇരുന്നു. പുതിയ കീഴ് വഴക്കം സൃഷ്ടിക്കരുതെന്നും ചെയറുമായി സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവിന് മൈക്ക് നൽകാതിരുന്നത് ശരിയല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *