റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യയുടെ പക്കല്‍ വധിക്കേണ്ട യുക്രൈന്‍കാരുടെ പട്ടിക: യു.എസ്.

February 22, 2022 - 10:13 am

വാഷിങ്ടണ്‍: സൈനിക അധിനിവേശം നടത്തിയശേഷം കൊലപ്പെടുത്തുകയോ ക്യാമ്പുകളിലേക്ക് അയയ്ക്കുകയോ ചെയ്യേണ്ട യുക്രൈന്‍കാരുടെ പട്ടിക റഷ്യ തയാറാക്കിയിട്ടുണ്ടെന്നു വിവരം ലഭിച്ചതായി യു.എസ്. വലിയ മനുഷ്യാവകാശ ദുരന്തത്തിനു സാധ്യതയുണ്ടെന്നും ഐക്യരാഷ്ട്ര സംഘടനാ മനുഷ്യാവകാശ കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ യു.എസ്. പറയുന്നു. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കുനേരേ റഷ്യന്‍ െസെന്യം മാരകായുധങ്ങള്‍ ഉപയോഗിക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും യു.എന്നിലെ യു.എസ്. അംബാസഡര്‍ ബാത്ഷേബ നെല്‍ ക്രോക്കര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. ആളുകളെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിക്കാനും സാധ്യതയുണ്ടെന്നും യു.എസ്. ആശങ്ക പ്രകടിപ്പിച്ചു. അതിനിടെ, കിഴക്കന്‍ യുക്രൈനില്‍ റഷ്യ ഉത്തരവാദിത്തരഹിതമായി പെരുമാറുകയാണെന്നു ജര്‍മനി കുറ്റപ്പെടുത്തി. റഷ്യന്‍ സര്‍ക്കാര്‍ മനുഷ്യജീവന്‍ ഉപയോഗിച്ചു കളിക്കരുതെന്ന് ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശമന്ത്രിമാരുടെ യോഗത്തിനെത്തിയ ജര്‍മന്‍ വിദേശമന്ത്രി അനലീന ബീര്‍ബോക്ക് പറഞ്ഞു. കിഴക്കന്‍ യുക്രൈനില്‍ യുക്രൈന്‍ െസെന്യവും റഷ്യന്‍ അനുകൂല വിമതരും തമ്മില്‍ ദിവസങ്ങളായി കനത്ത ഷെല്ലാക്രമണം നടക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *