കോഴിക്കോട്: അത്തോളി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചെലവിൽ അഞ്ചാം വാർഡിൽ നിർമ്മിച്ച എസ് എച്ച് തെറ്റിക്കുന്ന് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ എം വേലായുധൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കൽ, ഹുസൈൻ കോടശ്ശേരി എന്നിവർ ആശംസകൾ നേർന്നു. സി എം സത്യൻ നന്ദി പറഞ്ഞു.



