റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഫിന്‍ടെക്ക്‌ ഹാക്കത്തോണ്‍ 2022 പ്രഖ്യാപിച്ച്‌ നീതി ആയോഗും ഫോണ്‍പേയും. 5 ലക്ഷം രൂപയാണ്‌ സമ്മാനത്തുക . 2022 ഫെബ്രുവരി 25 ആണ്‌ അപേക്ഷ നല്‍കേണ്ട അവസാന തീയതി. ഹാക്കത്തോണിലെ വിജയികളെ 2022 ഫെബ്രുവരി 28ന്‌ പ്രഖ്യാപിക്കും. ഹാക്കത്തോണിനെക്കുറിച്ച ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഫെബ്രുവരി 21ന്‌ നാലുമണിക്ക്‌ തല്‍സമയം മറുപടി നല്‍കാം. വിജയിക്കുന്ന ടീമിന്‌ 5 ലക്ഷം രൂപയുടെ ക്യാഷ്‌ പ്രൈസുകള്‍ ലഭിക്കും.

ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന്‌ 1,50,000രൂപയും, രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന്‌ 1,00,000രൂപയും മൂന്നാം സമ്മാനം ലഭിക്കുന്ന ടീമിന്‌ 75,000രൂപയും ആയിരിക്കും സമ്മാനമായി ലഭിക്കുക. httsp://cic.niti.gov.in/fintech-open-month-hackathon.html എന്ന വെബ്‌സൈറ്റിലൂടെയാണ്‌ രജിസ്‌റ്റര്‍ ചെയ്യേണ്ടത്‌. ഹാക്കത്തോണില്‍ പങ്കെടുക്കുന്നവര്‍ ,അക്കൗണ്ട്‌ അഗ്രിഗേറ്റര്‍ പോലുളള പ്രോഗ്രാമുകള്‍ക്കൊപ്പം PhonePayPulsപോലുളള ഏതെങ്കിലും ഓപ്പണ്‍ -ഡാറ്റ APIഉപയോഗിക്കേണ്ടതുണ്ട്‌.

ഫിന്‍ടെക്ക്‌ വ്യവസായത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതിന്റെ ഭാഗമായി നീതിആയോഗ്‌ ,ഫോണ്‍പേ, എഡബ്‌ള്യുഎസ്‌, ഇ വൈ എന്നിവയുമായി സഹകരിച്ച്‌ ഫിന്‍ടെക്ക്‌ ഓപ്പണ്‍ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുകയാണ്‌. ഫെബ്രുവരി 7 ന്‌ ആരംഭിച്ച ഉച്ചകോടി 28 വരെയാണുളളത്‌ മൂന്നാഴ്‌ചത്തെ വെര്‍ച്വല്‍ ഉച്ചകോടിയാണ്‌ സംഘടിപ്പിച്ചിട്ടുളളത്‌.

ഫിന്‍ടെക്ക്‌ വ്യവസായത്തിലുടനീളം ഒരു തുറന്ന അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക ,നൂതന ആശയങ്ങളും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുക, ,ഫിന്‍ടെക്‌ നൂതന ആശയങ്ങളുടെ പുതുതരംഗം സൃഷ്ടിക്കുന്നതിന്‌ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഉറപ്പാക്കുകയും അക്കൗണ്ട്‌ അഗ്രഗേറ്റര്‍ പോലുളള പുതിയ മാതൃകകള്‍പ്രയോജനപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ്‌ ഫിന്‍ടെക്‌ ഓപ്പണ്‍ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *