റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യപാനത്തിനിടെ ആഷിഖിനെ കൊലപ്പെടുത്തിയതാണെന്ന്‌ പ്രതി പോലീസിനോട്‌

February 16, 2022 - 10:52 am

പാലക്കാട്‌: പാലപ്പുറം മിലിട്ടറി പറമ്പില്‍ 2021 ഡിസംബര്‍ 17 ന്‌ ആഷിഖിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന്‌ പ്രതി മുഹമ്മദ്‌ ഫിറോസ്‌. ആഷിഖ്‌ തന്നെ കുത്തിയതിനെ തുടര്‍ന്ന്‌ ആ കത്തി പിടിച്ചുവാങ്ങി ആഷിഖിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നും ഫിറോസ്‌ പോലീസിന്‌ മൊഴി നല്‍കി. തുടര്‍ന്ന്‌ പെട്ടിഓട്ടോയില്‍ കയറ്റി ചിനക്കത്തൂര്‍ അഴീക്കപ്പറമ്പിലെ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നുവെന്നും ഫിറോസ്‌ പോലീസിന്‌ മൊഴി നല്‍കി. 2015ലെ മോഷണ ക്കേസില്‍ ഈസ്‌റ്റ്‌ ഒറ്റ്‌പ്പാലം സ്വദേശിയായ ഫിറോസിനെ പട്ടാമ്പി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ കൊലപാതക വിവരം പുറത്തറിയുന്നത്‌.

ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയാണ്‌ ഫിറോസിന്റെ സുഹൃത്തായ ലക്കിടി സ്വദേശി ആഷിഖ്‌. ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യം ചെയ്യലിലാണ്‌ പ്രതി കൊലപാതകത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്‌. ഇതേ തുടര്‍ന്ന്‌ ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍ പറമ്പില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

ഉച്ചയോടെ ആരംഭിച്ച തെരച്ചിലിനെടുവില്‍ രണ്ടുമണിക്കൂറിന്‌ ശേഷമാമണ്‌ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത്‌. 2021 ഡിസംബര്‍ 17മുതല്‍ ആഷിഖിനെ കാണാനില്ലായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു. എന്നാല്‍ യുവാവിനെ കാണാതായ സംഭവത്തില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നാണ്‌ വിവരം മൃതദേഹം ആഷിഖിന്റേതാണെന്ന്‌ പിതാവ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *