റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫാഷന്‍ഗോള്‍ഡ്‌ തട്ടിപ്പുകേസില്‍ മുന്‍എംഎല്‍എ കമറൂദ്ദീന്റെ വീട്ടില്‍ റെയ്‌ഡ്‌

February 16, 2022 - 10:48 am

കാസര്‍കോട്‌ : മുന്‍ എംഎല്‍എ എം.സി കമറൂദ്ദീന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച്‌ റെയ്‌ഡ്‌. ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിയുടമ പൂക്കോയ തങ്ങളുടെ വീട്ടിലും മറ്റ്‌ ഏഴിടങ്ങളിലുമാണ്‌ പരിശോധന നടക്കുന്നത്‌. ഫാഷന്‍ ഗോള്‍ഡ്‌ തട്ടിപ്പുകേസിലുമാണ്‌ കണ്ണൂര്‍ ക്രൈംബ്രാഞ്ച്‌ ഡി.വൈഎസ്‌പി രമേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്‌.

കേസില്‍ അന്വെഷണം ഊര്‍ജിതമല്ലെന്ന്‌ ആരോപിച്ച്‌ പരാതിക്കാര്‍ സമരപരിപാടികളിലേക്ക്‌ കടക്കാന്‍ ഒരുങ്ങുുന്നതിനിടെയാണ്‌ പരിശോധന. ചന്തേര പോലീസ്‌ സ്‌റ്റേഷനില്‍ 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുളള ഏഴുകേസുകള്‍ നിലവിലുണ്ട്. എംസി കമറുദ്ദീന്‍ ചെയര്‍മാനും മുസ്ലീംലീഗ്‌ ജില്ലാ പ്രവര്‍ത്തക സമിതിയംഗം ടികെ പൂക്കോയ തങ്ങള്‍ മാനേജിംഗ്‌ ഡയറക്ടറുമായ ചെറുവത്തൂര്‍ ആസ്ഥാനമായ ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി എന്ന സ്ഥാപനത്തിലേക്ക്‌ നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചുനല്‍കിയില്ലെന്നാണ്‌ പരാതി.

800 ഓളം നിക്ഷേപകരില്‍ നിന്നും 136 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നുളളതാണ്‌ പരാതി. ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിയുമായി ബന്ധപ്പെട്ടുളള രേഖകള്‍ കണ്ടെത്തുകയെന്നതാണ്‌ റെയ്‌ഡിന്റെ ഉദ്ദേശം. ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിയുടെ മറവില്‍ നടത്തിയയ സാമ്പത്തിക ഇടപാടുകള്‍ ,വിദേശ നിക്ഷേപം ,ആസ്‌തി വിവരങ്ങള്‍ എന്നിവ സംബന്ധിച്ചാണ്‌ പരിശോധന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *