റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്; 75 അധിക ബൂത്തുകൾ

February 14, 2022 - 8:29 pm

കാക്കനാട്: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി മണ്ഡലത്തിൽ 75 അധിക ബൂത്തുകൾ ഒരുക്കും. 1250 വോട്ടർമാരിൽ കൂടുതൽ ഉള്ള ബൂത്തുകൾക്കാണ് ഓക്സിലറി ബൂത്തുകൾ ഒരുക്കുന്നത്. ഇത്തരത്തിൽ 75 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. അധിക ബൂത്തുകൾ കൂടി ചേരുമ്പോൾ മണ്ഡലത്തിലാകെയുള്ള പോളിംഗ് ബൂത്തുകളുടെ എണ്ണം 239 ആകും.

194690 വോട്ടർമാരാണ് നിലവിൽ മണ്ഡലത്തിലുള്ളത്. 100375 സ്ത്രീകളും
94314 പുരുഷന്മാരും ഒരു ട്രാൻസ്ജൻഡർ വോട്ടറും ഇതിൽ ഉൾപ്പെടും. തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ദിവസത്തിനു 10 ദിവസം മുൻപ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അനുവദിക്കും. അതിനു ശേഷമായിരിക്കും ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുക.

ഉപതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങൾ കലക്ടറേറ്റിലെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി. സ്ട്രോങ്ങ് റൂമിൽ അതീവ സുരക്ഷയിലായിരിക്കും യന്ത്രങ്ങൾ സൂക്ഷിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *