റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

February 12, 2022 - 8:56 am

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യപ്രചരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്ക് നേരുള്ള മല്‍സരമാണ് ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും നടക്കുന്നത്. തുടര്‍ഭരണമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പുഷ്‌കര്‍ ധാമി. രാംനഗറിന് പകരം ലാല്‍കുവാനില്‍നിന്നാണ് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് ജനവിധി തേടുന്നത്. കട്ടിമ, ഹല്‍ദ്വാനി, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ഇന്ന് നടക്കുന്ന പൊതുയോഗങ്ങളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.ശക്തമായ മത്സരമാണ് ഗോവയില്‍ ഇത്തവണ നടക്കുന്നത്. കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലാണ് പോരാട്ടം. ചില മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയും ശക്തമാണ്. തൃണമൂല്‍ കോണ്‍ഗ്രസും കളത്തിലുണ്ട്. രാഹുല്‍ ഗാന്ധി രണ്ടാം ഘട്ട പ്രചാരണത്തിനായി ഇന്നലെ ഗോവയിലെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *