റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എതിരെയിലൂടെ ഒരു ഇടവേളക്ക് ശേഷം നടൻ റഹ്മാൻ മലയാളത്തിലേക്ക് എത്തുന്നു

February 11, 2022 - 11:31 am

ഗോകുല്‍ സുരേഷും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന എതിരെ എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം നടന്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

നാട്ടിലെ ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പും അതിനിടയില്‍ അരങ്ങേറുന്ന ഒരു ദുരന്തവും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സേതുവാണ് തിരക്കഥ ഒരുക്കുന്നത്.

വിജയ് നെല്ലീസ്, മണിയന്‍ പിള്ള രാജു, ശാന്തികൃഷ്ണാ, കലാഭവന്‍ ഷാജോണ്‍, ഡോ. റോണി, ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, ദേവീ അജിത്, രതീഷ് കൃഷ്ണ, അംബികാ മോഹന്‍, തമ്ബിക്കുട്ടി കുര്യന്‍, മച്ചാന്‍ സലിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *