റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാര്‍ സാമ്പത്തിക സഹായം വൈകി: കെ.എസ്‌ആര്‍ടിസി ഈ മാസത്തെ ശമ്പളം നല്‍കിയത്‌ കടംവാങ്ങി

February 10, 2022 - 10:57 am

തിരുവനന്തപുരം : സര്‍ക്കാര്‍ സാമ്പത്തിക സഹായം വൈകിയതിനെ തുടര്‍ന്ന്‌ കെ.എസ്‌ആര്‍ടിസി കടം വാങ്ങിയാണ്‌ ഈ മാസത്തെ ശമ്പളം നല്‍കിയത്‌. പുതിയ ശമ്പള പരിഷ്‌ക്കരണം നിലവില്‍ വന്നിട്ട്‌ ആദ്യ മാസമായതിനാല്‍ ശമ്പളം നല്‍കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇത്‌ സമരത്തിലേക്ക്‌ നീങ്ങുന്നത്‌ ഒഴിവാക്കാനാണ്‌ കടമെടുത്ത തുക കൊണ്ട്‌ ശമ്പളം നല്‍കിയത്‌.

പുതിയ കരാര്‍ പ്രകാരം 100 കോടി രൂപയാണ്‌ ശമ്പളത്തിന്‌ വേണ്ടത്‌ .28,000ജീവനക്കാരില്‍ 23,400 പേര്‍ക്ക് 2022 ഫെബ്രുവരി 9 ബുധനാഴ്‌ച വൈകിട്ടോടെ ശമ്പളം നല്‍കി. ഇതിനായി 64.41 കോടി രൂപ വേണ്ടിവന്നു. പുതിയ സ്‌കെയില്‍ പ്രകാരം ശമ്പളം കണക്കാക്കുന്നതില്‍ സോഫ്‌റ്റ്‌ വെയറില്‍ ഉണ്ടാായ പാകപ്പിഴ കരണമാണ്‌ കുറച്ചുജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കാന്‍ കഴിയാതിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *