തിരുവനന്തപുരം : സോളാര്‍ അഴിമതിയാരോപണകേസില്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സബ്‌കോടതി വിധിക്കെതിരെ വി.എസ് അച്ച്യുതാന്ദന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി. 10,10,000രൂപ നഷ്ടപരിഹാരമായി വി.എസ്അച്ച്യുതാനന്ദന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കണമെന്നാണ് സബ്‌കോടതിയുടെ ഉത്തരവ്.
കീഴ്‌കോടതിയുടെ അനുമാനങ്ങളും കണ്ടെത്തലുകളും ശരിയലിലെന്നാണ് അപ്പീലില്‍ പറയുന്നത്. ഹാജരാക്കിയ രേഖകളും താന്‍ ഉന്നയിച്ച വാദങ്ങളും കീഴ്‌ക്കോടതി വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു. 2013ല്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മനന്‍ ചാണ്ടിക്കെതിരെ വി.എസ് ആരോപണം ഉന്നയിച്ചത്. ആരോപണം പിന്‍വലിച്ച മാപ്പ് പറയണമെന്ന ആവശ്വിയം വി..എസ് നിരാകരിച്ചതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം ആവസ്യപ്പെട്ട് ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയത്ത്.



