ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ

കൊച്ചി: ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ.കാക്കനാട് എൻജിഒ ക്വാ‍ർട്ടേഴ്സിന് സമീപം താമസിക്കുന്ന 34 കാരി ഷിജി മോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ബിസിനസ്കാരനെ വീട്ടിൽ വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ന​ഗ്ന ചിത്രവും വീഡിയോയും പക‍ർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയകേസിലാണ് അറസ്റ്റ് വാരപ്പുഴ പെൺവാണിഭ കേസിലും ഷിജി മോൾ പ്രതിയാണ്

സുഹൃത്ത് വഴിയാണ് മലപ്പുറം സ്വദേശിയായ ബിസിനസ്സുകാരൻ ഷിജിയെ പരിചയപ്പെടുന്നത്. അതിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ ഷിജിയുടെ പാലച്ചുവടിലുളള ഫ്ലാറ്റിലെത്തിയ ബിസിനസ്സുകാരനെ കെണിയിൽപ്പെടുത്തി ചിത്രങ്ങളും വീഡിയോകളും പക‍ർത്തുകയായിരുന്നു. സോഫ്റ്റ് ഡ്രിങ്കിൽ മയക്കുമരുന്ന് നൽകി മയക്കി ഇയാളെ ന​ഗ്നനാക്കിയാണ് ദൃശ്യങ്ങൾ പക‍ർത്തിയത്. പിന്നീട് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിസിനസ്സുകാരനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപയാണ് ഷിജി മോൾ തട്ടിയെടുത്തത്. ഇനിയും പണം വേണമെന്ന ഭീഷണി തുട‍ർന്നപ്പോഴാണ് ഇയാൾ പൊലീസിൽ പരാതിപ്പെട്ടത്.

ഷിജി ക്ഷണിച്ചത് പ്രകാരമാണ് ബിസിനസ്സുകാരൻ കഴിഞ്ഞ സെപ്റ്റംബറിൽ ഫ്ലാറ്റിലെത്തിയത്. ഇവ‍ ഇടക്കിടെ ബിസിനസ്സുകാരനുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. ഫ്ലാറ്റിൽ നിന്ന് മടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഷിജിയുടെ ഫോൺ വന്നു, കയ്യിൽ തന്റെ ന​ഗ്ന ചിത്രങ്ങളും വീഡിയോകളുമുണ്ടെന്നാണ് ആ ഫോൺ കോളിൽ അവ‍ർ ബിസിനസ്സുകാരനോട് പറഞ്ഞത്. പിന്നാലെ ഭീഷണിയുമെത്തി.

Share
അഭിപ്രായം എഴുതാം