റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: ഭര്‍ത്താവിന്‌ മാനസിക രോഗത്തിനുളള മരുന്നുനല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സ്വത്ത്‌ സംബന്ധിച്ചുളള തര്‍ക്കമാണെന്ന്‌ നിഗമനത്തില്‍ പോലീസ്‌. ഭര്‍ത്താവിനെ നിഷ്‌ക്രിയനാക്കി തന്റെ വരുതിയില്‍ നിര്‍ത്തി സ്വത്തുക്കളുടെ നിയന്ത്രണം കൈവശപ്പെടുത്തുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്ന്‌ പോലീസ്‌ പറയുന്നു. എന്നാല്‍ ഭാര്യ ആശാസുരേഷിന്റെ ഈ നിക്കത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുളളതായി കണ്ടെത്തിയിട്ടില്ല.

ഇന്റര്‍നെറ്റില്‍ നിന്നാണ്‌ മാരകമായ ആന്റിബയോട്ടിക്കുകളെക്കുറിച്ച്‌ വിവരം ലഭിച്ചതെന്ന്‌ അറസറ്റിലായ ആശാ സുരേഷ്‌ പോലീസിനോട്‌ പറഞ്ഞു. ഞങ്ങള്‍ക്ക്‌ സ്വത്തുക്കള്‍ ഒന്നും തരത്തില്ലെന്നും എല്ലാം അയാളുടെ വീട്ടുകാര്‍ക്കം സഹോദരങ്ങള്‍ക്കും കൊടുക്കും എന്നാണ്‌ അറസ്‌റ്രിലായ യുവതിയുടെ മൊഴിയിലുളളത്‌. ഭര്‍ത്താവ്‌ സതീഷിന്‌ (38) മാനസിക രോഗികള്‍ക്ക്‌ നല്‍കുന്ന വീര്യം കൂടിയ മരുന്നുനല്‍കി അപായപ്പെടുത്താനുളള നീക്കമായിരുന്നു അവരുടേതെന്നും അവര്‍ വെളിപ്പെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *