റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ രാജ്യന്തര വിമാനത്താവളത്തില്‍ ഏത്‌ കാലാവസ്ഥയിലും വിമാനമിറക്കുന്നതിനുളള പരിശോധന നടന്നു. ഗഗന്‍ സംവിധാനത്തിലൂടെ വിമാനമിറക്കാനുളള പരീക്ഷണ പറക്കലാണ്‌ നടത്തിയത്‌ രാജ്യത്ത ആദ്യമായാണ്‌ ഈ സംവിധാനം നടപ്പിലാക്കുന്നത്‌. ജിപിഎസ്‌ സഹായത്തോടെ ഏതുകാലാവസ്ഥയുിലും വിമാനമിറക്കാനുളള സംവിധാനമാണ്‌ ഗഗന്‍.

ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഹായത്തോടെ വിമാനങ്ങള്‍ക്ക്‌ സുരക്ഷിതമായി റണ്‍വേയിലൂടെ ലാന്‍ഡ്‌ ചെയ്യുന്നതിന്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭമാക്കുകയാണ്‌ ഗഗനെന്ന ജിപിഎസ്‌ എയ്‌ഡഡ്‌ ജിയോ ഓഗ്മെന്റഡ്‌ നാവിഗേഷന്‍ വഴി ചെയ്യുന്നത്‌. ഐഎസ്‌ആര്‍ ഒയും എയര്‍പോര്‍ട്ട്‌ അതോരിറ്റിയും ചേര്‍ന്ന്‌ 774 കോടി രൂപയോളം ചെലവിട്ടാണ്‌ പദ്ധതി നടപ്പിലാക്കുനന്ത്‌.

ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാത്തിലാണ്‌ പൈലറ്റ്‌ വിമാനം നിയന്ത്രിക്കുക. ഏതുകാലാവസ്ഥയിലും വിമാനം റണ്‍വേയില്‍ സുരക്ഷിതമായി ഇറക്കാന്‍ സാധിക്കും. എയര്‍ പോര്‍ട്‌ അതോരിറ്റിയുടെ ബീച്ച്‌ക്രാഫ്‌റ്റ്‌ വിമാനമാണ്‌ വിമാനത്താവളത്തില്‍ രണ്ടുദിവസത്തെ കാലിബ്രേഷന്‍ പരിശോധന നടത്തിയത്‌. അപ്രോച്ച്‌ പ്രൊസീജ്യര്‍ കാലിബ്രേഷന്‍ 2022 ഫെബ്രുവരി 4 വെളളിയാഴ്‌ച വൈകിട്ടോടെയാണ്‌ പൂര്‍ത്തിയായത്‌. പരിശോധനയുടെ റിപ്പോര്‍ട്ട്‌ ഡിജിസിഎയ്‌ക്ക കൈമാറും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *