റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ നിയമന കേസില്‍ ലോകായുക്തയുടെ വിധിയോട്‌ യോജിപ്പില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡിസതീശന്‍. മന്ത്രി അയച്ച കത്ത്‌ നിര്‍ദ്ദേശമോ ശുപാര്‍ശയോ ആയി പരിഗണിേേക്കണ്ടെന്ന ലോകായുക്ത പറഞ്ഞത്‌ ഉചിതമല്ലെന്ന്‌ അദ്ദേഹം മാദ്ധ്യമങ്ങളോടുപറഞ്ഞു. മന്ത്രി ഗവര്‍ണര്‍ക്ക്‌ കത്തയച്ചത്‌ അഴിമതിയാണോയെന്നായിരിക്കും ലോകായുക്ത പരിശോധിച്ചത്‌ അഴിമതി ഇല്ലെന്ന്‌ കണ്ടെത്തുന്നതില്‍ വിരോധമില്ല . പക്ഷെ മന്ത്രിക്ക്‌ എങ്ങനെ ക്ലീന്‍ചിറ്റ്‌ കൊടുക്കാനാകും സതീശന്‍ ചോദിച്ചു.

കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ പത്താം വകുപ്പില്‍ വിസി നിയമനത്തിനി്‌ സേര്‍ച്ച് കമ്മറ്റി വേണമെന്ന്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. 60 വയസില്‍ കൂടുതല്‍ പ്രായമുളള ആളെ വി,സി ആക്കരുതെന്നും നിയമത്തിലണ്ട്‌ . പ്രോവൈസ്‌ ചാന്‍സലറായ ഉന്നത വകുപ്പ്‌ വിദ്യാഭ്യാസ വകുപ്പു മന്ത്രി സര്‍വകലാശാല വകുപ്പു നിയമത്തിലെ പത്താം വകുപ്പ് ലംഘിച്ചാണ്‌ ഗവര്‍ണര്‍ക്ക് കത്തെഴുതിയത്‌. സേര്‍ച്ച് കമ്മറ്റി പിരിച്ചുവിടണമെന്ന്‌ മന്ത്രി ആവശ്യപ്പെട്ടത്‌ നിയമ വിധേയമല്ല. 60 വയസ്‌ കഴിഞ്ഞ വിസിക്ക്‌ പുനര്‍നിയമനം നല്‍കണമെന്നും രണ്ടാമത്തെ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. മന്ത്രി എഴുതിയ രണ്ടുകത്തുകളും നിയമ വിരുദ്ധല്ലെങ്കില്‍ മറ്റെന്താണെന്നുകൂടി ലോകായുക്ത പറയണം.

വിധിക്കെതിരെ അപ്പീല്‍ പോകണം. വിസി നിയമനത്തില്‍ മന്ത്രി കത്തെഴുതിയാല്‍ സ്വീകരിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കില്ല. ഗവര്‍ണര്‍ ചെയ്‌തതും നിയമ വിരുദ്ധമായ കാര്യമാണ് . മന്ത്രിയും ചാന്‍സലറും ഒരുപോലെ തെറ്റ്‌ ചെയ്‌തു. പ്രതിപക്ഷത്തെ എല്ലാവരുമായി ആലോചിച്ചാണ്‌ രമേശ്‌ ചെന്നിത്തല കേസ്‌ കൊടുത്തത്‌. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *