മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കോവിഡ് -19 വൈറസ് മഹാമാരി മൂലം മാറ്റിവച്ച മത്സരങ്ങളുടെ പുതുക്കിയ തീയതികളായി.മാര്‍ച്ച് ഏഴിനു നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ ജംഷഡ്പുര്‍ എഫ്.സിയെ നേരിടുമെന്ന് ഐ.എസ്.എല്‍. സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് വ്യക്തമാക്കി. ഒന്‍പതു മുതലാണു പുതുക്കിയ മത്സര ക്രമമുണ്ടാകുക. 19, 26, മാര്‍ച്ച് അഞ്ച് തീയതികളില്‍ രണ്ട് മത്സരങ്ങള്‍ വീതമുണ്ടാകും. അഞ്ച് മത്സരങ്ങളാണു മാറ്റിവച്ചത്. കേരളാ ബ്ലാസ്റ്റേഴ്സ്, എ.ടി.കെ. മോഹന്‍ ബഗാന്‍, ജംഷഡ്പുര്‍ എഫ്.സി. ടീമുകളാണ് തിരിച്ചടി നേരിട്ടത്.




