റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പവര്‍ ഓഫ്‌ അറ്റോര്‍ണിയുടെ മറവില്‍ ഏഴുകോടി രൂപ തട്ടിച്ച പ്രതികള്‍ക്കായി തെരച്ചില്‍

February 3, 2022 - 8:38 am

മലപ്പുറം: യുഎഇയില്‍ ഏഴുകോടി രൂപ തട്ടിപ്പുനടത്തിയ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. തിരൂര്‍ ഡിവൈ എസ്‌പിയുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കൊടുങ്ങല്ലൂര്‍ സ്വദേശികളും ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ. റഷീദ്‌ മണപ്പാട്ടിന്റെ മകനുമായ മുഹമ്മദ്‌ നാസര്‍, ഭാര്യ സജിത മുഹമ്മദ്‌ നാസര്‍, , ചാവക്കാട്‌ സ്വദേശികളായ മരീഷ്‌ മുഹമ്മദാലി, സഹോദരന്‍ ഫാസില്‍മുഹമ്മദാലി എന്നിവരാണ്‌ പ്രതികള്‍. ഇതില്‍ മൂന്നാം പ്രതി മാരീഷ്‌ മുഹമ്മദിന്‌ നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യ വ്യവസ്ഥ ലംഘിച്ച്‌ വിദേശത്തേക്ക്‌ കടന്നതിനെ തുടര്‍ന്ന്‌ വാറന്റിലാണ്‌.

തിരൂര്‍ സ്വദേശിയുടെ ദുബായിലെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനായി പാര്‍ട്‌ണര്‍ കൂടിയായിരുന്ന നാസറിന്റെ ഭാര്യ സാജിതയുടെ പേരില്‍ പവര്‍ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നു. പ്രസ്‌തുത പവര്‍ ഓഫ്‌ അറ്റോര്‍ണി ഉപയോഗിച്ചാണ്‌ പരാതിക്കാരന്റെ രണ്ട്‌ സ്ഥാപനങ്ങള്‍ വില്‍ക്കുകയും ബാങ്ക്‌ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുക്കുകയും ചെയ്‌തത്‌. ഇതുമായി ബന്ധപ്പെട്ടാണ്‌ കേസുളളത്‌. ഉടമയറിയാതെ ഏഴുകോടി രൂപയാണ്‌ നാലുപ്രതികളും ചേര്‍ന്ന തട്ടിയെടുത്തത്‌. നിലവില്‍ ഇവരുടെ സ്വത്തുവകകള്‍ കോടതി കണ്ടുകെട്ടിടിയിട്ടുണ്ട്‌.

പ്രതികളുടെ പിതാവ്‌ ഡോ. റഷീദ്‌ പടിയത്ത്‌ മണപ്പാട്ടിന്റെയും മുന്‍ ചാവക്കാട്‌ നഗരസഭ ചെയര്‍മാന്‍ എം.അക്‌ബറിന്റെയും മധ്യസ്ഥതയില്‍ പണം നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്നും പണം നല്‍കാത്തതിനെ തുടര്‍ന്നാണ്‌ കോടതിയെ സമീപിച്ചത്‌. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുളള കേസായതിനാല്‍ അറസ്റ്റ്‌ ഒഴിവാക്കാനും കേസ്‌ സിവിലാക്കാനും പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി കേസ് തളളിയതോടെ പ്രതികള്‍ വിദേശത്തേക്ക്‌ മുങ്ങുകയായിരുന്നു. പ്രതികളെ അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടുവരാനായി ദുബായ്‌ കോണ്‍സുലേറ്റുമായി ബന്ധപ്പെടാനിരിക്കുകയാണ്‌പോലീസ്‌. കൊടുങ്ങല്ലൂര്‍ വടക്കേക്കാട്‌ പോലീസിന്റെ കൂടി സഹകരണത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കകുയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *