റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാന്റ്‌സിട്ട് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് റിജില്‍ മാക്കുറ്റി

January 23, 2022 - 5:18 pm

കോഴിക്കോട്: കണ്ണൂരില്‍ കെ റെയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരം നടത്തിയതിനെ പരിഹസിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്, മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി.

പാന്റ്‌സിട്ട് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. പാന്റ്‌സ് ഭീകര ആയുധമാണ്. ‘ശുംഭശിരോമണി ജയരാജന്‍’ എന്ന് റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ശുംഭന്‍ ജയരാജനും പിണറായിയുടെ സംഘി പൊലീസിനും വേഷമാണ് പ്രശ്‌നം.
കേരള ആഭ്യന്തര വകുപ്പ് പൂര്‍ണമായും സംഘപരിവാര്‍ പിടിയില്‍,’ റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ എഴുതി.

മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നും എം.വി. ജയരാജന്‍ നേരത്തേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ പരിഹസിച്ചിരുന്നു.

‘എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റില്. കള്ള സുവര്‍. സാധാരണ മുണ്ടും ഷര്‍ട്ടുമാണ്. ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍,’ എന്നായിരുന്നു ജയരാജന്‍ പറഞ്ഞിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *