റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണ്‍ലൈന്‍ പശുവില്‍പ്പന: നിരവധി കര്‍ഷകര്‍ പറ്റിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍

January 22, 2022 - 8:38 am

ആകര്‍ഷകമായ പശുക്കളുടെ ചിത്രം കാണിച്ചുളള ഓണ്‍ലൈന്‍ പശുവില്‍പ്പനയില്‍ നിരവധിപ്പോര്‍ പറ്റിക്കപ്പെട്ടതായി വിവരം. എന്നാല്‍ നാണക്കേട്‌ കാരണം പുറത്തുമിണ്ടുന്നില്ല. 15 മുതല്‍ 25 ലിറ്റര്‍വരെ പാല്‍ ലഭിക്കുന്ന പശുക്കളെ 35,000 മുതല്‍ 45,000 വരെ നിരക്കില്‍ വില്‍ക്കുന്നുവെന്ന വ്യാജ പരസ്യത്തിന്‌ മുമ്പിലാണ്‌ കര്‍ഷകര്‍ പറ്റിക്കപ്പെട്ടത്‌.

പാലിന്റെ അളവും ഗിര്‍,എച്ച്‌എഫ്‌ ക്രോസ്‌ തുടങ്ങിയ ഇനങ്ങളുടെ പേരും പറഞ്ഞാണ്‌ കര്‍ഷകരെ വിശ്വസിപ്പിക്കുന്നത്‌. ഫോണില്‍ കച്ചവടം ഉറപ്പിച്ചശേഷം വാഹനക്കൂലി, ചെക്കപോസ്‌റ്റില്‍ അടക്കാന്‍ എന്നൊക്കെ പറഞ്ഞ്‌ പണം തട്ടിയെടുക്കും. അവസാനം ഫോണ്‍ ഓഫാക്കി വയ്‌ക്കും. അപ്പോള്‍ മാത്രമാണ്‌ പറ്റിക്കപ്പെട്ട വിവരം അറിയുന്നത്‌. അപ്പോളേക്കും കയ്യില്‍നിന്ന്‌ പണം നഷ്‌ടപ്പെട്ടിട്ടുണ്ടാകും.

എന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പശുക്കള്‍ കേരളത്തിലെ കാലാവസ്ഥയുമായി യോജിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്നും അവയെ പരിപാലിക്കുന്നത്‌ അത്ര എളുപ്പമുളള കാര്യമല്ലെന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും പശുക്കളെ കൊണ്ടുുവരുന്ന അനുഭവസ്ഥര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *