റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ട്ടി വിട്ടുപോവില്ലെന്ന്‌ ദേവികുളം മുന്‍ എംഎല്‍എ എസ്‌ രാജേന്ദ്രന്‍

January 17, 2022 - 8:28 am

തിരുവനന്തപുരം : സിപിഎം വിട്ട്‌ മറ്റുപാര്‍ട്ടികളിലേക്ക താന്‍ പോവില്ലെന്ന്‌ ദേവികുളം മുന്‍ എംഎല്‍എ എസ്‌ രാജേന്ദ്രന്‍ .പാര്‍ട്ടി എന്തുനിലപാട്‌ സ്വീകരിച്ചാലും അത്‌ അംഗീകരിച്ച്‌ സിപിഎമ്മില്‍തന്നെ തുടരുമെന്നും നടപടിയെടുക്കുകയെന്നത്‌ പാര്‍ട്ടി കീഴ്‌ വഴക്കമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ്‌ രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാജേന്ദ്രനെതിരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും ആരോപിച്ചിരുന്നു. ഇവ പാര്‍ട്ടി അന്വെഷണ കമ്മീഷന്‍ ശിവച്ചതോടെ പുറത്താക്കാന്‍ ശുപാര്‍ശ നല്‍കുകയായിരുന്നു.

ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. അച്ചടക്ക നടപടിയില്‍ ഇളവുവേണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം തളലുകയും ചെയ്‌തതോടെ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. രാജേന്ദ്രന്‌ എല്ലാം നല്‍കിയത്‌ പാര്‍ട്ടിയാണെന്നും ഇപ്പോള്‍ ഇങ്ങനെ ഓരോന്ന്‌ ചെയ്യുന്നതിന്‌ പണികിട്ടുമെന്നും മറയൂര്‍ ഏരിയാ സമ്മേളനത്തില്‍ വെച്ച്‌ മുന്‍മന്ത്രി എംഎംമണമി വിമര്‍ശിച്ചിരുന്നു.

മണ്ഡലത്തിലെ തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ വിഭാഗീയത്‌ ശ്രമിച്ചു.എ.രാജയെ വെട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ കുപ്രചരണങ്ങള്‍ നടത്തി എന്നീ ആരോപണങ്ങളാണ്‌ രാജേന്ദ്രനെതിരെ പാര്‍ട്ടി ഉയര്‍ത്തിയത്‌. മൂന്നുതവണ എംഎല്‍എ ആയ രാജേന്ദ്രന്‍ ഇക്കുറിയും സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *