റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും

January 15, 2022 - 5:12 pm

കോട്ടയം: പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും. വിധിക്കെതിരെ പൊലീസും മേൽക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി നിയമവകുപ്പിനോട് പൊലീസ് നിയമോപദേശം തേടി. ഇരയ്ക്ക് അനുകൂലമായ തെളിവുകൾ കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

അപ്രതീക്ഷിതമായ തിരിച്ചടിയായാണ് പോലീസ് കോടതി വിധിയെ കാണുന്നത്. ഇരയുടെ മൊഴിയിലെ നിസാരമായ വൈരുദ്ധ്യങ്ങളെ കോടതി കണക്കിലെടുത്തു. മറു ഭാഗത്ത് പ്രോസിക്യൂഷന് അനുകൂലമായ കാര്യങ്ങളെ കോടതി വിശ്വാസത്തിലെടുത്തില്ല. പ്രോസിക്യൂഷൻ സാക്ഷികളുടെ കാര്യത്തിലും കോടതി നിലപാട് ഇത്തരത്തിലായിരുന്നുവെന്നാണ് വിധി പകർപ്പ് പുറത്ത് വന്നതോടെയുള്ള പോലീസ് വിലയിരുത്തൽ. ഇതേ തുടർന്ന് വിധിക്കെതിരെ വേഗത്തിൽ അപ്പീൽ സമർപ്പിക്കാനാണ് ശ്രമം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *